Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Welfare Bahrain

Middle East and Gulf

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ഷി​ഖ് എ​രു​മേ​ലി

മ​നാ​മ: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ടി​ത്ത​റ​യും യു​വ​ത​ല​മു​റ​യു​ടെ ഭാ​വി​യും ത​ക​ർ​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ല​ഹ​രി വ്യാ​പ​ന​ത്തെ ഒ​രു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി മാ​ത്രം കാ​ണ​രു​ത്. നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ന്ന രാ​ഷ്ട്രീ​യ -​ സാ​മൂ​ഹി​ക അ​ധി​നി​വേ​ശ​മാ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ല​ഹ​രി​വി​രു​ദ്ധ കാമ്പ​യിൻ കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ-​കോ​ള​ജ് മു​റ്റ​ങ്ങ​ൾ മു​ത​ൽ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ വ​രെ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നി​ന്‍റെ ക​രാ​ള​ഹ​സ്തം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, നി​യ​മ​പാ​ല​നം മാ​ത്രം പോ​ര. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യും വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ചേ​ർ​ന്ന സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഈ ​വി​പ​ത്ത് ഇ​ല്ലാ​താ​ക്കാ​നാ​കൂ. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ യു​വാ​ക്ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ഈ ​കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

നാ​ടി​ന്‍റെ സു​ര​ക്ഷ​യി​ൽ എ​ക്കാ​ല​വും ആ​ശ​ങ്ക​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഈ ​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. പ്ര​വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ നാ​ട്ടി​ലു​ള്ള മ​ക്ക​ളു​ടെ സ്വ​ഭാ​വ​മാ​റ്റ​ങ്ങ​ളി​ലും കൂ​ട്ടു​കെ​ട്ടു​ക​ളി​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട്ടി​ലെ ല​ഹ​രി​വി​രു​ദ്ധ കാമ്പ​യ്നു​ക​ൾ​ക്കും കൗ​ൺ​സി​ലിം​ഗി​നും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ധാ​ർ​മി​ക പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​ക​ണ​മെ​ന്നും ആ​ഷി​ഖ് എ​രു​മേ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഹ​രി​മു​ക്ത​വും സു​ര​ക്ഷി​ത​വു​മാ​യ പു​തി​യ കേ​ര​ള​ത്തി​നാ​യി ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

NRI

ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ

മ​നാ​മ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​മേ​ഖ​ല​ക​ളും ഉ​യ​ർ​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ക​രി​യ​ർ എ​ന്ന​ത് വെ​റും ജോ​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ​ല്ല; അ​ത് പു​തു​ത​ല​മു​റ​യു​ടെ ജീ​വി​ത ദി​ശ ക​ണ്ടെ​ത്തു​ന്ന​താ​ണ് എ​ന്ന് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഉദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച ബ​ഹ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി അ​സി. പ്ര​ഫ​സ​ർ ഡോ. ​ഷ​ഹ്‌​നാ​ബി പ​റ​ഞ്ഞു.

വ്യ​ക്തി​ക​ളു​ടെ ക​ഴി​വു​ക​ളെ​യും താ​ത്പര്യ​ങ്ങ​ളെ​യും വി​ല​യി​രു​ത്തി സൂ​ക്ഷ്മ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ് ക​രി​യ​ർ. ശ​രി​യാ​യ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ഭാ​വി​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന ഗൈ​ഡ​ൻ​സ് സെ​ഷ​ൻ മാ​തൃ​കാ​പ​രം ആ​ണെ​ന്നും ഡോ. ​ഷ​ഹ്‌​നാ​ബി പ​റ​ഞ്ഞു.

ബ​ഹ്റി​നി​ലെ പ്ര​ശ​സ്ത ക​രി​യ​ർ കൗ​ൺ​സി​ല​റും ഗൈ​ഡ​ൻ​സ് പ്രഫ​ഷ​ണ​ലും മി​ക​ച്ച ക്വി​സ​റു​മാ​യ ജോ​സി തോ​മ​സ് സെ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ കോ​ഴ്സ് തെര​ഞ്ഞെ​ടു​ക്ക​ൽ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ, വ്യ​ക്തി​ഗ​ത ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യ​ൽ എ​ന്നി​വ​യി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഭാ​വി ദി​ശ നി​ർ​ണ​യി​ക്കാ​ൻ സ​ഹ​യ​മാ​യ​താ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ബു​ധ​നാ​ഴ്ച രാത്രി ഏഴിന് ര​ണ്ടാ​മ​തൊ​രു സെ​ഷ​ൻ കൂ​ടി വെ​ബി​നാ​റാ​യി സം​ഘ​ടി​പ്പി​ക്കും എ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ക​രി​യ​ർ വിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യ​മു​ള്ള​വ​ർ ‪66336218‬ എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​റി​ൽ ക​രി​യ​ർ വിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി​യൂം രേ​ഖ​പ്പെ​ടു​ത്തി.

NRI

കരി​യ​ർ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​ൻ ബു​ധ​നാ​ഴ്ച

മ​നാ​മ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​മേ​ഖ​ല​ക​ൾ, കോ​ഴ്സു​ക​ൾ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്​റി​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ൺ​സ​ലിം​ഗ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച രാത്രി എട്ടിന് ഓ​ൺ​ലൈ​നായി ന​ട​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ൺ​സ​ലിം​ഗ് 9, 10, 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ​ക്കും അ​വ​രു​ടെ മെ​ച്ച​പ്പെ​ട്ട ഭാ​വി ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ൺ​സ​ലിം​ഗ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

തു​ട​ർ പ​ഠ​ന മേ​ഖ​ല, തെ​ര​ഞ്ഞെ​ടു​പ്പ്, ക​രി​യ​ർ സാ​ധ്യ​ത​ക​ൾ, വ്യ​ക്തി​ഗ​ത ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യ​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യാ​ണ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ൺ​സ​ലിം​ഗി​ലൂ​ടെ ല​ക്ഷ്യം വയ്​ക്കു​ന്ന​ത് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​രി​യ​ർ വിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത്വ​യ്യി​ബ് അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​യ ഈ ​സെ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി വി​ദ്യാ​ഭ്യാ​സ -​ തൊ​ഴി​ൽ തീ​രു​മാ​ന​ങ്ങ​ളി​ൽ സ​ഹാ​യ​ക​ര​മാ​കും.

ബ​ഹ്റ​നി​ലെ ക​രി​യ​ർ കൗ​ൺ​സി​ല​റും മി​ക​ച്ച ക്വി​സ​റും ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്ര​ഫ​ഷ​ണ​ലു​മാ​യ ജോ​സി തോ​മ​സ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ൺ​സ​ലിം​ഗ് സെ​ഷ​നി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ശ​രി​യാ​യ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ദി​ശ​യി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ൺ​സ​ലിം​ഗ് സെ​ഷ​ൻ മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​വാ​സി വെ​ൽ​ഫ​യ​ർ ക​രി​യ​ർ വിംഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 66336218 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

"മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ' മെ​ഡ്കെ​യ​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് വെ​ള്ളി​യാ​ഴ്ച

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള "മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ' ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ 11 വ​രെ സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ലാ​ണ് മീ​റ്റ് യു​വ​ർ ഡോ​ക്‌ടർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് ന​ട​ക്കു​ക.

പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണം, കൗ​ൺ​സ​ലിം​ഗ്, ജീ​വി​ത​ശൈ​ലി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യി മീ​റ്റ് യു​വ​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വി​ൽ ഒ​രു​ക്കു​ന്ന​ത്.

ബ​ഹ്റ​നി​ലെ ആ​രോ​ഗ്യ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​മ്പ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.   

ജ​ന​റ​ൽ വി​ഭാ​ഗം, കാ​ർ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി, ദ​ന്ത​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ഫൈ​സ​ൽ, ഡോ. ​ജ​യ്സ് ജോ​യ്, ഡോ. ​നി​ദ ഫെ​ലി​ക്സ്, ഡോ ​ശ​ഹീ​ർ ഇ​ബ്രാ​ഹിം, ഡോ. ​ജാ​സ്മി​ൻ മൊ​യ്തു തു​ട​ങ്ങി​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താ​നും സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത് എ​ന്ന് മെ​ഡ്കെ​യ​ർ കോഓർ​ഡി​നേ​റ്റ​ർ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി അ​റി​യി​ച്ചു.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളും ​ഭാ​ഷ​ക​ളും ​നാ​നാ ജാ​തി - മ​ത വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ എ​ന്ന മ​ഹാ വി​സ്മ​യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ കാ​ത്തു​സൂ​ക്ഷി​ക്കാ​നും രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും ​ബാ​ധ്യ​ത​പ്പെ​ട്ട​വ​രാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ​ഹ​മീ​ദ് വെ​ന്നി​യൂ​ർ പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ​ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം, തു​ല്യ​ത, നി​തി, സാ​ഹോ​ദ​ര്യം എ​ന്നീ മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന് ഓ​രോ പൗ​ര​നും പ്ര​തി​ജ്ഞ പു​തു​ക്കേ​ണ്ട ദി​നം കൂ​ടി​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​മെ​ന്നും അദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​ത​കാ​ല​ത്തെ ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ഭാ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക കൂ​ടി​യാ​ണ് ഓ​രോ റി​പ്പ​ബ്ലി​ക് ദി​ന​വും ന​മ്മോ​ട് ഉ​ണ​ർ​ത്തു​ന്ന​ത് എ​ന്ന് ​റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ച ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ​ഇ​ർ​ഷാ​ദ് കോ​ട്ട​യം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് സാ​ർ​വ​ത്രി​ക ​വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ മി​ക​ച്ച ഒ​രു നാ​ളെ​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹ്റ​നി​ലെ സാം​സ്‌​കാ​രി​ക സം​ഘ​ങ്ങ​ളാ​യ ത​രം​ഗ്, പേ​ൾ​സ്, ഗ​സാ​നി​യ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ​വൈ​വി​ധ്യ​മാ​ർ​ന്ന ​നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ളും ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തെ മി​ക​വു​റ്റ​താ​ക്കി. ​ഫെ​ല്ല മെ​ഹ​ക്കിന്‍റെ നൃ​ത്ത പ്ര​ക​ട​നം സ​ദ​സി​ന് ​കൂ​ടു​ത​ൽ നി​റംപ​ക​ർ​ന്നു.

ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സാം​സ്കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി​സ​ബീ​ന അ​ബ്ദു​ൽ​ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ​

ആ​ഷി​ഖ് എ​രു​മേ​ലി, അ​ക്ബ​ർ ഷാ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, അ​ബ്ദു​ള്ള കു​റ്റ്യാ​ടി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, റ​ഷീ​ദ ബ​ദ​റു​ദ്ദീ​ൻ, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, സു​മ​യ്യ ഇ​ർ​ഷാ​ദ്, അ​ജ്മ​ൽ ഹു​സൈ​ൻ, സ​ജീ​ർ ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

പ്ര​വാ​സി സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച; റ​സാ​ഖ് പാ​ലേ​രി മു​ഖ്യാ​തി​ഥി

മ​നാ​മ: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വും സാ​ഹോ​ദ​ര്യ​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വാ​ർ​ഷി​ക പ്ര​വാ​സി സ​മ്മേ​ള​ന​വും പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നേ​തൃ​ത്വ പ്ര​ഖ്യാ​പ​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.

അ​ദ് ലി​യ ഔ​റ ആ​ർ​ട്സ് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക - രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ റ​സാ​ഖ് പാ​ലേ​രി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ഇ​തി​ൽ സ​ന്നി​ഹി​ത​രാ​കും. പ്ര​വാ​സി സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വി​പു​ല സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി (പ്രോ​ഗ്രാം), അ​ബ്ദു​ല്ല കു​റ്റ്യാ​ടി (പ്ര​ച​ര​ണം), ഷി​ജി​ന ആ​ഷി​ക് (ര​ജി​സ്ട്ര​ഷ​ൻ), നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം (സോ​ഷ്യ​ൽ മീ​ഡി​യ), ഇ​ർ​ഷാ​ദ് കോ​ട്ട​യം, വ​ഫ ഷാ​ഹു​ൽ (വോ​ള​ണ്ടി​യ​ർ), രാ​ജീ​വ് നാ​വാ​യി​ക്കു​ളം, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം (ഗ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്) ഫ​സ​ൽ റ​ഹ്മാ​ൻ (ലൈ​റ്റ് & സൗ​ണ്ട്), അ​സ്‌​ലം കു​നി​യി​ൽ (ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് ഗി​ഫ്റ്റ്), അ​നി​ൽ ആ​റ്റി​ങ്ങ​ൽ, കെ​പി. ബ​ഷീ​ർ (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സി​ഞ്ചി​ലെ പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​വാ​സി സ​മ്മേ​ള​ന സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും മ​ജീ​ദ് ത​ണ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up